തിരുവനന്തപുരം: പരവൂര്‍ അപകടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദലൈലാമ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. ദുരന്തത്തില്‍ അനുശോചിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നതില്‍ ദലൈലാമ സംതൃപ്തി രേഖപ്പെടുത്തി.
Discussion about this post