തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ശ്രീരാമനവമി ഉദ്ഘാടനസമ്മേളനം നടന്നു. പ്രശസ്ത കവി പി.നാരായണകുറുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.വാമദേവന്‍ നായര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. പ്രശസ്തവാസ്തുശില്പി പദ്മശ്രീ ജി.ശങ്കര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ശ്രീരാമനവമി രഥയാത്ര ജനറല്‍ കണ്‍വീനര്‍ സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍, ഡി.ഭഗവല്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post