തിരുവനന്തപുരം: തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ചുവടെ പറയുന്ന ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയക്കേണ്ടതും പൂര്‍ണ്ണ വിശദാംശം അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കേണ്ടതുമാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.
നിരോധിച്ച മരുന്നുകളുടെ പേര്, ബാച്ച് നമ്പര്‍, ഉല്‍പ്പാദകന്‍ എന്ന ക്രമത്തില്‍. Ranitidine 150mg, R 4023, M/s Concept Pharmaceuticals, Roorkee, Uttarakhand. Rabican-20, HLD 1501, M/s Biomaarks India Pvt, Ltd. Ward No. 1, Deonghat, Saproon, Solan. H.P. Raxitid-150 (Roxythromycin 150 mg) 9779053, M/s Orbit Life Science Pvt. Ltd. Village Manakpur. P.O. Lodhimajra, Nalagarh, Solan. H.P. AMIFRU-40, WHA 14014, M/s Windlas Healthcare (P) Ltd, Plot No. 183 & 192, Mohabewala, Dehradun- 248 110. ENTIL Tablets, 415 – 1099, M/s Zee Laboratories, 47, Indl. Area, Paonta Sahib. H.P 173 025. Rolled Bandage, 08, M/s Karunamoorthy Surgicals, 342-A6/1, North Street (East), Ayyanapura, Chatrapatti, Rajapalayam- 626 102. Rolled Bandage, 170, M/s Gomathi Shankar Surgicals, 518/15, Middle Street, Chatrapatti, TamilNadu- 626 102
Discussion about this post