കുവൈത്ത് സിറ്റി: ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ കുറഞ്ഞു. കുവൈത്തിലെ എണ്ണ സമരം പിന്‍വലിച്ചതോടെയാണ് വില കുറഞ്ഞത്. സമരം പിന്‍വലിച്ചതോടെ കുവൈത്തിലെ പ്രതിദിന ഉത്പാദനം വീണ്ടും 30 ലക്ഷം ബാരലായി ഉയരും.
ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരെ ഞായറാഴ്ച ആരംഭിച്ച പണിമുടക്ക് ഇന്നലെ പുലര്‍ച്ചെയാണു പിന്‍വലിച്ചത്.












