തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ള ദൗര്‍ലഭ്യപ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഏപ്രില്‍ 28 ന് രാവിലെ 9 മണിക്ക് യോഗം ചേരും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ ധന, റവന്യൂ, ജലസേചന വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ജലവകുപ്പ് ചീഫ് എന്‍ജിനീയര്‍ വാട്ടര്‍ അതോറിറ്റി എം.ഡി., മറ്റ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും












