ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഷിയ പുരോഹിതന്‍ മുഖ്തദ അല്‍ സദറിന്റെ അനുയായികള്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചടക്കിയതിനെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
നൂറുകണക്കിനു പ്രതിഷേധക്കാര്‍ മന്ത്രിസഭാ പുനസംഘടന ആവശ്യപ്പെട്ട് ശനിയാഴ്ച പാര്‍ലമെന്റ് മന്ദിരത്തിലേക്കു തള്ളിക്കയറുകയായിരുന്നു. ഇറാക്ക് ദേശീയ പതാക വീശിയാണ് പ്രതിഷേധക്കാര്‍ തള്ളിക്കയറിയത്. പ്രതിഷേധക്കാര്‍ പാര്‍ലമെന്‍റ് അംഗങ്ങളെ മര്‍ദിക്കുകയും കസേരകളും മറ്റും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post