തിരുവനന്തപുരം: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നതിനു തെളിവുണെ്ടങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്നു മുന്‍ കേന്ദ്രപ്രതിരോധമന്ത്രി എ. കെ.ആന്റണി. ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ട്.
സിബിഐ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ്. എന്തെങ്കിലും അഴിമതി നടന്നിട്ടുണെ്ടങ്കില്‍ പണം നല്‍കിയവര്‍ക്കും അതു വാങ്ങിയവര്‍ക്കും ഇതുമായി ബന്ധപ്പെട്ട കമ്പനിക്കുമെതിരേ നടപടി എടുക്കട്ടെയെന്ന് ആന്റണി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി ബിജെപി സര്‍ക്കാരാണു കേന്ദ്രം ഭരിക്കുന്നത്. ഇതുവരെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടിന്റെ രേഖകള്‍ ലഭിച്ചിട്ടില്ല. ഈ ഇടപാടുമായി ബന്ധപ്പെട്ട കമ്പനി മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളിയാണ്. അഴിമതി നടന്നിട്ടുണെ്ടങ്കില്‍ അവരെ ഈ പദ്ധതിയില്‍നിന്നു മാറ്റിനിര്‍ത്തണം. ഇറ്റാലിയന്‍ കോടതിയില്‍ കേസ് നടന്നപ്പോഴൊന്നും ആരുടെയും പേരുകള്‍ പരാമര്‍ശിച്ചിരുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
Discussion about this post