ന്യൂഡള്‍ഹി: നീറ്റിനെതിരായി സ്വകാര്യ മെഡിക്കല്‍ കോളജുകളും വിവിധ സംസ്ഥാനങ്ങളും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ചൊവ്വാഴ്ച ഉച്ചക്ക് പരിഗണിക്കും. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്ക് സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനങ്ങളും സ്വകാര്യം മെഡിക്കല്‍ കോളജുകളും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ജസ്റ്റിസ് അനില്‍ ആര്. ധവെ അധ്യക്ഷനായ ബെഞ്ചാവും വാദം കേള്‍ക്കുക.
Discussion about this post