കൊച്ചി: പരിസ്ഥിതി സ്‌നേഹികളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പെരിയാറിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പെരിയാറിന് ഒരു വോട്ട് ക്യാംപെയ്ന്‍ സംഘടിപ്പിച്ചു. നാടന്‍ പാട്ടുകളുടെ അകമ്പടിയോടെയായിരുന്നു ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ പെരിയാര്‍ മലിനീകരണത്തിനെതിരേ സംഘടിച്ചത്.
തെരുവുത്സവത്തിന്റെ ആഘോഷ വേദിക്കു സമീപം തന്നെയായിരുന്നു സേവ് പെരിയാര്‍ ക്യാംപെയ്‌നും. പെരിയാറിന്റെ രക്ഷയ്ക്ക് ഒരു വോട്ട് അഭ്യര്‍ഥിച്ച് പ്രവര്‍ത്തകര്‍ ഓരോരുത്തരെയും സമീപിച്ചു. വോട്ട് ഇടുന്നതിനായുള്ള ബാലറ്റ് പെട്ടിയും സജ്ജമായിരുന്നു. പരസ്ഥിതി നാശത്തിന്റെ നിരവധി ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
Discussion about this post