തിരുവനന്തപുരം: തെരഞ്ഞെടുപ്പു നിരീക്ഷകരായി നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവുകളും അറിയിപ്പുകളും നിശ്ചിത സമയത്തിനുളളില്‍ മതിയായ അക്‌നോളജ്‌മെന്റോടെ അവര്‍ക്ക് ലഭ്യമാകുന്നുവെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍/നോഡല്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
നിരീക്ഷകരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവുകള്‍ യഥാസമയം ലഭ്യമാക്കാന്‍ സി.ഇ.ഒ/നോഡല്‍ ഓഫീസര്‍ മാര്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം. ഇതു സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥരുടെ അക്‌നോളജ്‌മെന്റും കാലതാമസം കൂടാതെ കമ്മീഷന് സമര്‍പ്പിക്കണം. കമ്മീഷന്റെ ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതിന് ശേഷം ചീഫ് ഇലക്ടറല്‍ ഓഫീസര്‍/നോഡല്‍ ഓഫീസര്‍മാര്‍ വഴിമാത്രമേ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാനുളള അപേക്ഷ പാടുളളു. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് എല്ലാ വകുപ്പുതലവന്‍മാരും ഉറപ്പുവരുത്തണം.
Discussion about this post