തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാവിലെ 10.30ന് ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിച്ച് അദ്ദേഹം രാജിക്കത്ത് കൈമാറി. തുടര്‍ന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതുവരെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരും.












