പാലക്കാട്: പാലക്കാട് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെയും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും ഓഫീസ് ജില്ലാ സെഷന്‍സ് ജഡ്ജ് ടി വി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോടതി സമുച്ഛയത്തിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് അതേ ബില്‍ഡിംഗിലെ രണ്ടാം നിലയിലേക്കാണ് മാറ്റിയത്. ചടങ്ങില്‍ ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് കെ പി ഇന്ദിര, സബ് ജഡ്ജ് രാജീവ് ജയരാജ്, മറ്റ് ജഡ്ജിമാര്‍ എന്നിവര്‍ സംബന്ധിച്ചു. ഫോണ്‍: 0491 3204445.
Discussion about this post