ആറാട്ടുപുഴ: വൈശാഖ മാസാചരണത്തിന്റെ ഭാഗമായി ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ മെയ് 22 മുതല്‍ 29 വരെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കും. സ്വാമിചിദാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ നടക്കുന്ന യജ്ഞത്തില്‍ നവീന്‍ കുമാര്‍ യജ്ഞാചാര്യനും സിദ്ധാര്‍ത്ഥന്‍ യജ്ഞപൗരാണികനും പ്രസാദ് നമ്പൂതിരി യജ്ഞപുരോഹിതനുമായിരിക്കും.












