Saturday, September 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പിണറായി മന്ത്രിസഭയില്‍ 12 സിപിഎം മന്ത്രിമാര്‍

by Punnyabhumi Desk
May 23, 2016, 12:35 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി മന്ത്രിസഭയിലെ 12 അംഗ സിപിഎം മന്ത്രിമാരുടെ പട്ടികയ്ക്കു പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അനുമതി നല്‍കി. ടി.എം. തോമസ് ഐസക്, ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍, ജി. സുധാകരന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, എ.സി. മൊയ്തീന്‍, കെ.ടി. ജലീല്‍, പ്രഫ. സി. രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരാണു മന്ത്രിമാരാകുന്നത്. പി. ശ്രീരാമകൃഷ്ണനോ കെ. സുരേഷ് കുറുപ്പോ സ്പീക്കറാകും.

വി.എസ് പക്ഷത്തെ പ്രമുഖനും മുന്‍മന്ത്രിയുമായ എസ്. ശര്‍മയുടെ പേര് മന്ത്രിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. സെക്രട്ടേറിയറ്റ് അംഗം എം.എം. മണിയും പട്ടികയില്‍ ഇല്ല. മത്സരിച്ച സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ എം.എം. മണി മാത്രമാണ് മന്ത്രിയാകാത്തത്.

19 അംഗ മന്ത്രിസഭ രൂപീകരിക്കാന്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചതായി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. സിപിഎമ്മിനു മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സിപിഐയ്ക്കു നാലു മന്ത്രിമാരും ജനതാദള്‍- എസ്, എന്‍സിപി, കോണ്‍ഗ്രസ്- എസ് എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിമാരും ഉണ്ടാകും. മുന്നണിയെ പുറത്തുനിന്നു പിന്തുണയ്ക്കുന്നവര്‍ക്കു മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. കോണ്‍ഗ്രസ്-എസിന്റെ ഏക അംഗമായ കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയാകും.

ഘടകകക്ഷികളുടെ വകുപ്പുകളില്‍ തീരുമാനമായിട്ടില്ലെന്നും 25നു രാവിലെ ചേരുന്ന മുന്നണി യോഗത്തില്‍ വകുപ്പുകളില്‍ ധാരണയാകുമെന്നും കണ്‍വീനര്‍ അറിയിച്ചു. സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐയ്ക്കും നല്‍കാനും മുന്നണി യോഗത്തില്‍ ധാരണയായി.

ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സമിതി കൂടി അംഗീകരിച്ചാല്‍ മാത്രമേ മന്ത്രിമാരുടെ പട്ടികയ്ക്ക് അനുമതി ലഭിക്കുകയുള്ളൂ. പരിഗണനയിലുള്ള പട്ടികയില്‍ എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്കു പ്രാതിനിധ്യമില്ല. ചില സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണെ്ടന്ന പൊതുഅഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ സംസ്ഥാന സമിതിയില്‍ മന്ത്രിമാരുടെ പട്ടികയില്‍ നേരിയ വ്യത്യാസം ഉണ്ടാകാമെന്നാണു മുതിര്‍ന്ന സിപിഎം നേതാക്കള്‍ നല്‍കുന്ന സൂചന.

സിപിഐയുടെ മന്ത്രിമാരെ ഇന്നു ചേരുന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സിലില്‍ തീരുമാനിക്കും. എന്‍സിപി, ജനതാദള്‍- എസ് എന്നിവരുടെ മന്ത്രിമാരെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനായിട്ടില്ല. എന്‍സിപിയുടെ നിയമസഭാംഗങ്ങളായ തോമസ് ചാണ്ടിയും എ.കെ. ശശീന്ദ്രനും മന്ത്രിസ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിട്ടുണ്ട്. ഇവരില്‍ ഒരാളെ മന്ത്രിയായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍ ഇന്നു പ്രഖ്യാപിക്കും. ജനതാദള്‍- എസില്‍നിന്ന് മാത്യു ടി. തോമസോ കെ. കൃഷ്ണന്‍കുട്ടിയോ മന്ത്രിസഭയിലെത്തും.

പട്ടികയില്‍ മുഖ്യമന്ത്രിയെ കൂടാതെ മൂന്നു മുന്‍മന്ത്രിമാരാണുള്ളത്. ആലപ്പുഴയില്‍നിന്നുള്ള തോമസ് ഐസക്, തരൂരില്‍നിന്നു വിജയിച്ച എ.കെ. ബാലന്‍, അമ്പലപ്പുഴയുടെ പ്രതിനിധി ജി. സുധാകരന്‍ എന്നിവരാണവര്‍. തോമസ് ഐസക്കിന് ധനവകുപ്പും എ.കെ. ബാലനു വൈദ്യുതി, പട്ടികജാതി- വര്‍ഗ ക്ഷേമം വകുപ്പുകളും ജി. സുധാകരനു പൊതുമരാമത്ത് വകുപ്പുമാണു ലഭിക്കുകയെന്നാണു സൂചന. മട്ടന്നൂരില്‍നിന്നു വിജയിച്ച ഇ.പി. ജയരാജനു വ്യവസായ വകുപ്പും കൂത്തുപറമ്പിന്റെ പ്രതിനിധി കെ.കെ. ശൈലജയ്ക്ക് ആരോഗ്യവു മാണു പരിഗണിക്കുന്നത്. മറ്റുള്ളവരുടെ വകുപ്പുകള്‍ ഘടകകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായശേഷമേ പരിഗണിക്കുകയുള്ളൂ.

സ്പീക്കര്‍ സ്ഥാനത്തേക്കു പൊന്നാനിയില്‍നിന്നു വിജയിച്ച പി. ശ്രീരാമകൃഷ്ണനൊപ്പം ഏറ്റുമാനൂരിന്റെ പ്രതിനിധി കെ. സുരേഷ് കുറുപ്പിനേയും പരിഗണിക്കുന്നു. രാജു ഏബ്രഹാമിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies