തിരുവനന്തപുരം: പിണറായി വിജയന്റെ നേത്യത്വത്തിലുളള കേരള മന്ത്രി സഭ മെയ് 25 ന് ബുധനാഴ്ച വൈകിട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് അറിയിച്ചു. പങ്കെടുക്കുന്നവര്‍ 25 ന് 3.30 ന് മുന്‍പായി സ്റ്റേഡിയത്തില്‍ എത്തിച്ചേരണമെന്ന് സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ അറിയിച്ചു.













Discussion about this post