തിരുവനന്തപുരം: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ഡ്രൈവര്‍ തസ്തിക യിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റ, മാതൃവകുപ്പില്‍നിന്നുള്ള എന്‍.ഒ.സി എന്നിവ സഹിതമുള്ള അപേക്ഷ 2016 ജൂണ്‍ 20നകം മേലധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, വാന്റോസ് ജംഗ്ഷന്‍, തിരുവനന്തപുരം – 695034 എന്ന വിലാസത്തില്‍ ലഭിക്കണം. തിരുവനന്തപുരം ജില്ലയില്‍താമസിക്കുന്ന വര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
Discussion about this post