തിരുവനന്തപുരം: പതിനാലാം നിയമസഭ ചേരുന്നതിന്റെ ഭാഗമായി പ്രോടെം സ്പീക്കറായി എസ്. ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. മറ്റ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ജൂണ്‍ രണ്ടിനാണ്. സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ മൂന്നിനാണ്.












