തിരുവനന്തപുരം: മഴക്കെടുതിയില്‍ ക്യഷിനാശമുണ്ടായാല്‍ 48 മണിക്കൂര്‍ മുതല്‍ പരമാവധി ഒരാഴ്ചയ്ക്കകം തന്നെ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളുടെ കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കും. ദുരന്തം നേരിട്ടാല്‍ 24 മണിക്കൂറിനുളളില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതിന്റെ അടിസ്ഥാനത്തില്‍ അതിവേഗം നടപടി സ്വികരിക്കും. ഇതിന് വേണ്ടി ഏകോപിച്ചുളള പ്രവര്‍ത്തനം വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.












