തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി പ്ലസ്‌വണ്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കുവാനുളള അവസാന തീയതി ജൂണ്‍ നാലിന് വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷകളുടെ പ്രിന്റ്ഔട്ട് അനുബന്ധരേഖകള്‍ സഹിതം സ്‌കൂളില്‍ വെരിഫിക്കേഷന്‍ സമര്‍പ്പിക്കുവാനുളള അവസാന തീയതിയും ജൂണ്‍ നാലിന് വൈകിട്ട് അഞ്ച് മണിവരെയാണെന്നും ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.
Discussion about this post