ശ്രീനഗര്‍: സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ബിഎസ്എഫ് സൈനികര്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് ജില്ലയിലെ ബിജബെഹറയിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു.
ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്ക് വരികയായിരുന്ന ബിഎസ്എഫ് വാഹനവ്യൂഹത്തെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് സൈനികരുടെ നില ഗുരുതരമാണ്.












