തിരുവനന്തപുരം: ദേശീയ സമ്പാദ്യ പദ്ധതി തിരുവനന്തപുരം ജില്ലാ ഓഫീസിനു കീഴില്‍ ജില്ലാ കളക്ടര്‍ മുഖേന മഹിളാപ്രധാന്‍ ഏജന്റായി നിയമിതയായ മിനി.വി.നായര്‍, (റ്റി.സി 57/1380, മണപ്‌ളാവില്‍ ഹൗസ്, ഗംഗ ഗാര്‍ഡന്‍സ്, കാലടി, തിരുവനന്തപുരം (CA NO.430/MPA/2001)) സാമ്പത്തിക ക്രമക്കേട് നടത്തിയതായി ബോധ്യപ്പെട്ടതിനാല്‍ തിരുവനന്തപുരം ഏജീസ് പോസ്റ്റാഫീസില്‍ അറ്റാച്ച് ചെയ്തിട്ടുളള എം.പി.കെ.ബി.വൈ.ഏജന്‍സി അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്തിരിക്കുകയാണ്.
മിനി.വി.നായര്‍ മുഖേന ദേശീയ സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപം നടത്തിയിട്ടുളളവര്‍ക്ക് നഷ്ടപ്പെട്ട/മടക്കിക്കിട്ടാത്ത തുക അവശേഷിക്കുന്ന പക്ഷം 10 ദിവസത്തിനുളളില്‍ വഞ്ചിയൂരുള്ള ദേശീയ സമ്പാദ്യ പദ്ധതി തിരുവനന്തപുരം ജില്ലാ ഓഫീസില്‍ (ഫോണ്‍ നമ്പര്‍ 04712478731) രേഖാമൂലം അറിയിക്കേണ്ടതാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Discussion about this post