ഹീറത്ത്: അഫ്ഗാനിസ്ഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ അമിര്‍ അമാനുള്ള ഖാന്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയാണ് പുരസ്‌കാരം സമര്‍പ്പിച്ചത്.
ഇന്ത്യ നിര്‍മ്മിച്ച് നല്‍കിയ അണക്കെട്ട് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പുരസ്‌കാര സമര്‍പ്പണം. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹീറതില്‍ ഹാരി നദിയിലാണ് അണക്കെട്ട് നിര്‍മ്മിച്ചത്.













