തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പലവ്യഞ്ജനക്കടകള്‍, പച്ചക്കറി സ്റ്റാളുകള്‍, ഹോട്ടലുകള്‍ എന്നിവ പരിശോധിക്കുകയും വിവിധ തരത്തിലുള്ള ക്രമേക്കേടുകള്‍ കണ്ടുപിടിച്ചു.
തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസര്‍, സിറ്റി റേഷനിങ് ഓഫീസര്‍ (സൗത്ത്), റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Discussion about this post