ധാക്ക: ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) ഭീകരര്‍ പടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതനെ ക്രൂരമായി കൊലപ്പെടുത്തി. 70 വയസുകാരനായ ആനന്ദ് ഗോപാല്‍ ഗാംഗുലി എന്ന പൂജാരിയാണ് കൊല്ലപ്പെട്ടത്. ജെനിഥ ജില്ലയിലെ നോല്‍ഡന്‍ഗ ഗ്രാമത്തിലാണ് ക്രൂരത അരങ്ങേറിയത്.
ആനന്ദ് ഗോപാല്‍ ഗാംഗുലിയുടെ തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. ഒരു കുടുംബത്തില്‍ പ്രാര്‍ഥന നടത്താന്‍ പോകവെയാണ് പൂജാരിയെ ഭീകരര്‍ ആക്രമിച്ചത്.
കഴിഞ്ഞ മാസം ബുദ്ധസന്യാസിയും ഇത്തരത്തില്‍ കൊല്ലപ്പെട്ടിരുന്നു. സമാന സംഭവങ്ങള്‍ ബംഗ്ലാദേശില്‍ തുടര്‍ച്ചയായി അരങ്ങേറുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Discussion about this post