Monday, August 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വായനോത്സവം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

by Punnyabhumi Desk
Jun 8, 2016, 04:30 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഇരുപത്തി ഒന്നാമത് വായനാദിന വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 19 ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വ്വഹിക്കും. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷനാകും.

19 മുതല്‍ 25 വരെ ഒരാഴ്ചക്കാലം സംസ്ഥാനത്ത് വായനദിന വാരാഘോഷം സംഘടിപ്പിക്കും. തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിലെ കുട്ടികള്‍ സംസ്ഥാനതല യോഗത്തില്‍ വായനാദിന പ്രതിജ്ഞ ചൊല്ലും. ശ്രേഷ്ഠരായ അധ്യാപകര്‍ക്ക് പ്രണാമം അര്‍പ്പിക്കുന്ന ഗുരുവന്ദനവും ഉണ്ടാകും. വായന പ്രോത്സാഹിപ്പിക്കുവാന്‍ ജൂണ്‍ 11 ന് രാവിലെ 10.30 ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഒരു ലക്ഷം രൂപ പ്രൈസ് മണി നല്‍കുന്ന എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുളള വായിച്ചു വളരുക എന്ന ക്വിസ് പരിപാടി നടത്തും. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന 14 ജില്ലകളിലെയും രണ്ടു കുട്ടികള്‍ വീതം ജൂണ്‍ 19 ന് രാവിലെ 10.30 മണിക്ക് കനകക്കുന്ന് കൊട്ടാരത്തില്‍ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ മാറ്റുരയ്ക്കും. അന്ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ കുട്ടികളുടെ ചിത്രരചനാ മത്സരവും കനകക്കുന്നില്‍ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും വായിച്ചു വളരുക ജന്‍ വിജ്ഞാന്‍ വികാസ് യാത്രകള്‍ വാരാചരണക്കാലത്ത് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി ജൂണ്‍ 20 ന് വായനാദിന പ്രതിജ്ഞ ചൊല്ലും. ഓഫീസുകളിലും, പൊതുസ്ഥാപനങ്ങളിലും, എല്ലാ പഞ്ചായത്തുകളിലും വായനോത്സവം സംഘടിപ്പിക്കും. ഡിജിറ്റല്‍ ലൈബ്രറികളും അറിവിലൂടെയുളള ശാക്തീകരണവും എന്നതാണ് ഇക്കൊല്ലത്തെ വായനാദിന വാരാചരണത്തിന്റെ മുദ്രാവാക്യം.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies