
വാഷിംഗ്ടണ്‍: ഇപ്പോഴത്തെ ഏറ്റവും വലിയ ആഗോളഭീഷണി ഭീകരവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ലോകം മുഴുവന്‍ ഭീകരവാദത്തിന്റെ നിഴലിലാണെങ്കിലും ഇന്ത്യയുടെ അയല്‍രാജ്യമാണ് ഇതിന് വളര്‍ത്തുന്നതെന്നും പാകിസ്ഥാനെ ലക്ഷ്യം വെച്ച് മോഡി പറഞ്ഞു. കഴിഞ്ഞ ദിവസം യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഡി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭീകരപ്രവര്‍ത്തനം വളര്‍ത്തുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കുകയാണു ഭീകരതയ്‌ക്കെതിരായ ആദ്യ നടപടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാകിസ്ഥാന് പോര്‍വിമാനങ്ങള്‍ നല്‍കാനുള്ള യു.എസ് തീരുമാനത്തെ സൂചിപ്പിച്ചായിരുന്നു മോഡിയുടെ പരാമര്‍ശം. അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കുന്ന സഹായത്തെ കുറിച്ച് പരമാര്‍ശിച്ച മോഡി, അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകളെയും പുകഴ്ത്തി. യു.എസ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോഡി.
Discussion about this post