തിരുവനന്തപുരം: ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുളള ഹരിത ട്രൈബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ വിവിധ വാഹന ഉടമ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലായിരുന്നു ചര്‍ച്ച.വിധിയെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ മറികടക്കാനുളള നിയമസാധ്യതകള്‍ ചര്‍ച്ചചെയ്യാനായിരുന്നു യോഗം. വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ.തച്ചങ്കരി തുടങ്ങിയവര്‍ പങ്കെടുത്തു.












