തിരുവനന്തപുരം: ഡിജിറ്റല്‍ ഇന്ത്യയുടെ സംസ്ഥാനതല പ്രചാരണ വാഹനം ജൂണ്‍ 13 തിങ്കളാഴ്ച രാവിലെ 8.30 ന് വെളളയമ്പലം ജംഗ്ഷനിലെ ഐ.ടിമിഷന്‍ കാംപസില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഫ്‌ളാഗ് ഓഫ് ചെയ്യും.
ഡിജിറ്റല്‍ ഇന്ത്യ പരിപാടിയെക്കുറിച്ചുളള വിവരങ്ങള്‍ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ പരിശീലനം സിദ്ധിച്ച ഫ്രൊഫഷണലുകള്‍ പ്രചാരണ വാഹനത്തിലുണ്ടാവും. ആധാര്‍, ഡിജിറ്റല്‍ ലോക്കര്‍, സി.എസ്.സി, ജി2സി, സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍, മൈ ജി ഓവി, വോളന്റിയര്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവയില്‍ രജിസ്‌ട്രേഷന്‍ സൗകര്യം പ്രചാരണ വാഹനത്തിലുണ്ടാവും
Discussion about this post