തിരുവനന്തപുരം: കര്‍ണാടക സംഗീതം വായ്പ്പാട്ടിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2016ലെ ചെമ്പൈ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള യുവസംഗീതജ്ഞര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും, നിയമാവലിയും ചെയര്‍മാന്‍, ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ്, അയോദ്ധ്യാ നഗര്‍, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം 695 009, (ഫോണ്‍ 0471 2472705, മൊബൈല്‍ 9447754498) വിലാസത്തില്‍ നേരിട്ടോ, തപാല്‍ മാര്‍ഗമോ ലഭിക്കും.
തപാലില്‍ അപേക്ഷാഫോറം അയക്കുന്നതിന്, ആവശ്യമുള്ള സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ വലിയ കവര്‍ അയക്കണം. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2016 ജൂലൈ20.












