Tuesday, May 13, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

നികുതി ചോര്‍ച്ച തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും: ഡോ. തോമസ് ഐസക്

by Punnyabhumi Desk
Jun 11, 2016, 05:55 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നികുതി ചോര്‍ച്ച തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. നികുതി വകുപ്പില്‍ അശ്രദ്ധയും അഴിമതിയും ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ല. വാണിജ്യ നികുതി വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നികുതി പിരിവില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നികുതി പിരിവില്‍ കുറവു വരുന്ന പ്രവണതയാണ് ഉണ്ടായിരുന്നത്. 201112, 201213 വര്‍ഷങ്ങളില്‍ വളര്‍ച്ച യഥാക്രമം 20 ശതമാനവും 19 ശതമാനവും ആയിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷമായപ്പോഴേക്കും ഇത് 12 ശതമാനമായി കുറഞ്ഞു. നികുതി ചോര്‍ച്ചയും മന്ദഗതിയിലുള്ള പരിശോധനയും വിലയിരുത്തലുമായപ്പോള്‍ നികുതി പിരിവില്‍ വീഴ്ച വന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ചെക്ക് പോസ്റ്റുകളിലെ അഴിമതി പ്രശ്‌നം വീണ്ടും ഉയര്‍ന്നു വന്നു. നികുതി വരുമാന ചോര്‍ച്ച തടയുന്നതിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി അഴിമതി രഹിത ചെക്ക് പോസ്റ്റ് ദൗത്യം സംസ്ഥാന സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കും. കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനായി എല്ലാ ചെക്ക ്‌പോസ്റ്റുകളും ആധുനീകരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതി തടസ്സമാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആധുനീകരണത്തിനും വിവര ശേഖരണത്തിനുള്ള സ്വയംനിയന്ത്രിത സംവിധാനത്തിനും നിര്‍വഹണകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും വിശദമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വാണിജ്യനികുതി കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പിലെ ഇഗവേണന്‍സ് പദ്ധതി നവീകരിക്കേണ്ടതിന്റെയും സിസ്റ്റം സെക്യൂരിറ്റി പോലുള്ള ആധുനിക ഉപകരണങ്ങള്‍ കൊണ്ടു വരേണ്ടതിന്റെയും പഴകിയ ഹാര്‍ഡ് വെയര്‍ ആറ് മാസത്തിനുള്ളില്‍ സമയബന്ധിതമായി പുതുക്കുന്നതിന്റെയും ആവശ്യകത മന്ത്രി എടുത്തു പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആയിരക്കണക്കിന് കേസുകള്‍ പരിശോധനയ്ക്കും വിലയിരുത്തലിനുമായി കെട്ടിക്കിടക്കുകയാണ്. ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും വിലയിരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കുമായി ഒരു കൂട്ടം കേസുകള്‍ വകുപ്പ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.

വ്യാപാരികള്‍ക്ക് യാതൊരുവിധ പീഡനവും ഉണ്ടാകില്ലെന്ന് ഡോ. ഐസക്ക് അറിയിച്ചു. വ്യാപാരികള്‍ക്ക് പരാതി ഉള്ളപക്ഷം അവ സര്‍ക്കാരില്‍ സമര്‍പ്പിക്കാന്‍ പ്രോത്സാഹിപ്പിക്കും. പീഡന പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കും. അതേ സമയം നിയമാനുസരണം സമയോചിത നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ബാധ്യസ്ഥരുമാണ്. നികുതി പിരിവ് ഊര്‍ജ്ജിതമാക്കാനും ഈ സാമ്പത്തിക വര്‍ഷം നിശ്ചയിച്ചിട്ടുള്ള 20 ശതമാനം വളര്‍ച്ച കൈവരിക്കുവാനും ഒരു സമഗ്ര സമീപനത്തിന് ധനമന്ത്രി ആഹ്വാനം നല്‍കി . നികുതി വകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനായി എല്ലാ ഉദ്യോഗസ്ഥരുടെയും പ്രകടനം തുടര്‍ച്ചയായി വിലയിരുത്താനും ഉചിതമായ നടപടികള്‍ കൈക്കൊള്ളുവാനും വാണിജ്യനികുതി കമ്മിഷണറോട് യോഗത്തില്‍ സന്നിഹിതനായിരുന്ന നികുതിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മാരപാണ്ഡ്യന്‍ ആവശ്യപ്പെട്ടു.

പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കമ്മിഷണര്‍ രാജന്‍ ഖോബ്രഗഡെ, ജോയിന്റ് കമ്മിഷണര്‍മാര്‍, ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies