തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ശതോത്തര സുവര്‍ണ ജൂബിലി ആഘോഷം ജൂണ്‍ 22 ബുധനാഴ്ച രാവിലെ 11 മണിക്ക് കോളേജ് അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അദ്ധ്യക്ഷനായിരിക്കും.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി. എസ് ശിവകുമാര്‍ എം. എല്‍. എ, മേയര്‍ അഡ്വ.വി. കെ പ്രശാന്ത്, സംഘാടക സമിതി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ എന്‍. എസ് മാധവന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും
Discussion about this post