തിരുവനന്തപുരം: ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സ്‌കൂള്‍കോളേജ് ലഹരിവിരുദ്ധ ക്ലബ്ബുകള്‍, സ്‌കൂള്‍കോളേജ് ലഹരിവിരുദ്ധ ക്ലബ്ബംഗങ്ങള്‍, മികച്ച സന്നദ്ധ പ്രവര്‍ത്തകന്‍ എന്നീ വിഭാഗങ്ങളില്‍ എക്‌സൈസ് വകുപ്പ് നല്‍കിവരുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സ്‌കൂള്‍ തലത്തിലെ മികച്ച ലഹരിവിരുദ്ധ ക്ലബ്ബായി കണ്ണൂര്‍ പേരാവൂരിലെ തൊണ്ടിയില്‍ സെന്റ്‌ജോസഫ്‌സ് ഹയര്‍സെക്കന്റഡറി സ്‌കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിനെയും , കോളേജ് തലത്തിലെ മികച്ച ലഹരിവിരുദ്ധ ക്ലബ്ബായി കോഴിക്കോട് ജില്ലയിലെ ജെ.ഡി.റ്റി ഇസ്ലാം ആര്‍ട്‌സ് & സയന്‍സ് കോളേജിലെ ലഹരിവിരുദ്ധ ക്ലബ്ബിനെയും തെരഞ്ഞെടുത്തു. മികച്ച സ്‌കൂള്‍ ലഹരിവിരുദ്ധ ക്ലബ്ബ് അംഗമായി കോട്ടയം, കാഞ്ഞിരപ്പളളി സെന്റ് ഡൊമനിക് ഹയര്‍സെക്കന്റഡറി സ്‌കൂളിലെ ഡിംപിള്‍ മരിയ ഡൊമനിക്കും, കോളേജ് ലഹരിവിരുദ്ധ ക്ലബ്ബ് അംഗമായി കൊല്ലം, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിലെ ഷെറിന്‍.പി ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സന്നദ്ധ പ്രവര്‍ത്തകനായി എം.സ്റ്റാര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകനും, എറണാകുളം, കലൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ കുട്ടിപ്പട്ടാളം ലഹരിവിരുദ്ധ ക്ലബ്ബ് കണ്‍വീനറുമായ എന്‍.റ്റി.റാല്‍ഫിയെയും, മികച്ച സന്നദ്ധ സംഘടനയായി കോട്ടയം, ചങ്ങനാശേരി, ചെത്തിപ്പുഴ, കുരിശുംമൂട് സര്‍ഗ്ഗക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയെയും തെരഞ്ഞെടുത്തു. വി.ജെ.ടി ഹാളില്‍ ജൂണ്‍ 26 ന് രാവിലെ പതിനൊന്ന് മണിക്ക് എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് എക്‌സൈസ്‌തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Discussion about this post