ന്യൂഡല്‍ഹി: ഇന്ത്യയെ ആണവദാതാക്കളുടെ സംഘത്തിലെക്കുള്ള (എന്‍എസ്ജി) പ്രവേശനം ഒരു രാജ്യത്തിനും തടയാന്‍ സാധിക്കില്ലെന്നു യുഎസ് വ്യക്തമാക്കി. ഈ വിഷയത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നും യുഎസ് രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി തോമസ് ഷാനന്‍ പറഞ്ഞു. മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാന (എംടിസിആര്‍) ത്തില്‍ അംഗത്വം ലഭിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ ആണവനിര്‍വ്യാപനത്തിനുള്ള ഉത്തരവാദിത്വം വര്‍ധിച്ചതായും തോമസ് പറഞ്ഞു.
ചൈനയുടെയും മറ്റ് ഒമ്പതു രാജ്യങ്ങളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് ഇന്ത്യക്ക് എന്‍എസ്ജിയില്‍ അംഗത്വം ലഭിച്ചില്ല. 38 രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കു ലഭിച്ചിരുന്നു.
Discussion about this post