ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു. ക്ഷേത്രത്തിനു മുന്നില്‍വച്ച് ഹിന്ദു പൂജാരിയെ ഭീകരര്‍ മര്‍ദിച്ചുകൊലപ്പെടുത്തി. ശ്യാമനന്‍ന്തോ ദാസ് എന്ന പൂജാരിയെയാണ് ഇന്നു രാവിലെ 6.30ഓടെ ഒരു സംഘം അജ്ഞാതര്‍ മര്‍ദ്ദിച്ചു കൊന്നത്. ജഹ്‌നൈദാഹിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ബൈക്കില്‍ എത്തിയ അക്രമികള്‍ പൂജാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ന്യൂനപക്ഷങ്ങള്‍ക്കും നിഷ്പക്ഷ എഴുത്തുകാര്‍ക്കും നേരെ ബംഗ്ലാദേശില്‍ അക്രമം വ്യാപകമായിരിക്കുകയാണ്. നേരത്തെ 65കാരനായ ഒരു ഹിന്ദു പുരോഹിതനെ ജൂണ്‍ ഏഴിന് കൊലപ്പെടുത്തിയിരുന്നു. ജൂണ്‍ അഞ്ചിന് ഒരു ക്രിസ്ത്യന്‍ വ്യാപാരിയെയും തല്ലികൊന്നിരുന്നു. അതിനു പിന്നാലെ ഭീകരവിരുദ്ധ സേനയുടെ ഭാഗമായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
Discussion about this post