തിരുവനന്തപുരം: പാലക്കാട് കിളളിക്കുറിശ്ശിമംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ ക്ലാസ് മുറികളുടെ നിര്‍മ്മാണത്തിന് സാംസ്‌കാരിക വകുപ്പ് 25 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. 2012-13 വര്‍ഷത്തില്‍ 10 ലക്ഷം ഇതിനായി അനുവദിച്ചെങ്കിലും പണി പൂര്‍ത്തികരിക്കാന്‍ കഴിയാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹാബിറ്റാറ്റ് തയ്യാറാക്കിയ 24.95 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതി നല്‍കുകയായിരുന്നു
Discussion about this post