തിരുവനന്തപുരം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി തയ്യാറാക്കിയ പുസ്തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം തൊഴില്‍ വകുപ്പിന്റെ പ്രാദേശിക ഓഫീസുകള്‍ വഴിയാണ് ഇവ വിതരണം ചെയ്യുക.
ഞാനും എന്റെ തൊഴില്‍ നിയമങ്ങളും, പുസ്തക ശ്രേണിയിലെ മലയാളഭാഷയിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിയമവും പദ്ധതികളും, കേരള ചുമട്ടു തൊഴിലാളി നിയമം 1978, തൊഴില്‍ നൈപുണ്യ വകുപ്പ് നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ 2016 എന്നീ പുസ്തകങ്ങളാണ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ 0471 2309012, 2307742, 2308947.
Discussion about this post