കൊല്ലം: ദേശീപാത744 ന്റെ കൊല്ലം ചിന്നക്കട മുതല്‍ കൊട്ടാരക്കര വരെയുള്ള ഭാഗത്തിന്റെ വികസന സാധ്യതകളെക്കുറിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു.
നിലവില്‍ നേരിടുന്ന ഗതാഗത പ്രശ്‌നങ്ങള്‍ യോഗം വിലയിരുത്തി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ഈ മേഖലയില്‍ വിശദമായ സര്‍വ്വേ നടത്തി ദേശീയ പാതയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. സര്‍വ്വേ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നാഷണല്‍ ഹൈവേ, പൊതുമരാമത്ത്(നിരത്തുകളും പാലങ്ങളും), റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ജൂലൈ നാലിന് കളക്‌ട്രേറ്റില്‍ ചേരും.
എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍, സിറ്റി പോലീസ് കമ്മീഷണര്‍ സതീഷ് ബിനോ, റൂറല്‍ എസ് പി അജിതാ ബീഗം, അസിസ്റ്റന്റ് കളക്ടര്‍ ആശാ അജിത്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post