ന്യൂഡല്‍ഹി : ക്രിസ്തീയസഭാ കോടതികളുടെ വിവാഹമോചന ഉത്തരവിന്റെ നിയമസാധുത സുപ്രീംകോടതി തള്ളി. പള്ളിക്കോടതികളില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം വീണ്ടും വിവാഹിതരാകുന്നത് കുറ്റകരമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഭരണഘടനാപരമായി സ്ഥാപിതമായ സിവില്‍ കോടതികളില്‍ നിന്നുമാണ് വിവാഹ മോചനം തേടേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. മോളി ജോസഫ്/ ജോര്‍ജ് സെബാസ്റ്റ്യന്‍ കേസില്‍ മുന്‍പ് ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് ടി. എസ് താക്കൂര്‍, ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ് എന്നിവര്‍ അധ്യക്ഷരായ ബഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ബംഗലൂരുവില്‍ നിന്നുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പള്ളിക്കോടതികളില്‍ നിന്നുള്ള വിവാഹ മോചനത്തിന് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ടാണ് കര്‍ണാടക കാത്തലിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റു കൂടിയായ ക്ലാരീസ് പയസ് ഹര്‍ജി സമര്‍പ്പിച്ചത്.













Discussion about this post