തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റ് വര്‍ഷങ്ങളായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും സമര്‍ത്ഥരുമായ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായപദ്ധതിയില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്‌കൂളുകളെയും ഉള്‍പ്പെടുത്തി. ഇക്കൊല്ലത്തെ സാമ്പത്തികസഹായ വിതരണം ജുലൈ 8-ാം തീയതി 3ന് ക്ഷേത്രം നടപ്പന്തലില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒ.രാജഗോപാല്‍ എംഎല്‍എ അദ്ധ്യക്ഷനായിരിക്കും. 12,87,500 രൂപ 442 വിദ്യാര്‍ത്ഥിക്കായി വിതരണം ചെയ്യും.
Discussion about this post