* അഞ്ച് മന്ത്രിമാരെ ഒഴിവാക്കി
ന്യൂഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ പുതുതായി 19 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കര്‍ണാടക, ആസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പുതിയ മന്ത്രിമാര്‍. പുനസംഘടനയില്‍ കേരളത്തിന് പ്രാതിനിധ്യം ലഭിച്ചില്ല.
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്ന പ്രകാശ് ജാവഡേക്കര്‍ക്ക് കാബിനറ്റ് പദവി നല്കി.
എസ്.എസ്. അലുവാലിയ, വിജയ് ഗോയല്‍, അനുപ്രിയ പട്ടേല്‍, മഹേന്ദ്ര പാണ്ഡെ, ക്രിഷന്‍ രാജ്, രാംദാസ് അഠാവലെ, അജയ് തംത, പി.പി.ചൗധരി, പുരുഷോത്തം രുപാല, മന്‍സുഖ്ഭായി മണ്ഡാവിയ, അര്ജുന് റാം മേഘ്വാള്, അനില്‍ മാധവ് ധാവെ, ഫഗന്‍ സിംഗ് കുലസ്തെ, രമേഷ് ജിഗാജിനാഗി, രാജന് ഗൊഹെയിന്‍, എം.ജെ.അക്ബര്‍, ജസ്വന്ത് സിംഗ് ഭാഭോര്‍, സി.ആര്.ചൗധരി, സുഭാഷ് ഭാംറെ എന്നിവരാണ് കേന്ദ്ര മന്ത്രിസഭയിലെ മറ്റു പുതിയ അംഗങ്ങള്‍.
അതേസമയം നിഹല്‍ ചന്ദ് മേഘ്വാള്, രാം ശങ്കര്‍ കത്തേരിയ, സാന്വാര് ലാല്‍ ജാട്ട്, ഡി. വാസ്വ, എം.കെ. കുന്താരിയ എന്നിവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി.
Discussion about this post