തിരുവനന്തപുരം: എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ടയിലും, അണ്‍ എയ്ഡഡ് ബാച്ചിലും, അണ്‍എയ്ഡഡ് / ടെക്‌നിക്കല്‍ / റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഏകജാലകേതര രീതിയില്‍ ഒന്നാം വര്‍ഷ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഡാറ്റാ എന്‍ട്രിയും വേരിഫിക്കേഷനും നടത്തുന്നതിനുള്ള ലിങ്കുകളില്‍ പ്രവേശന വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയം ജൂലൈ എട്ടിന് വൈകിട്ട് അഞ്ചു മണി വരെ നീട്ടി.
മെരിറ്റ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ജൂലൈ എട്ട് മുതല്‍ 11 ന് വൈകിട്ട് അഞ്ചു മണി വരെ നല്‍കാം.
Discussion about this post