തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് ഈ വര്‍ഷത്തേക്ക് താരിഫ് പുതുക്കി നിശ്ചയിക്കുന്നതിനുള്ള അപേക്ഷ നാളിതുവരെ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ 201617 വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്കുകള്‍ കമ്മീഷന്‍ ചട്ടപ്രകാരം സ്വമേധയാ പുതുക്കി നിശ്ചയിക്കും. ഇതിന്റെ വിശദാംശങ്ങള്‍ റഗുലേറ്ററി കമ്മീഷന്റെ വെബ്‌സൈറ്റില്‍ www.erckerala.org ല്‍ ലഭിക്കും. ഇതിനായുള്ള പൊതു തെളിവെടുപ്പ് ജൂലൈ 27 ന് വെള്ളയമ്പലത്തുള്ള കമ്മീഷന്റെ ഓഫീസ് ഹാളില്‍ നടത്തും. ബന്ധപ്പെട്ട എല്ലാവര്‍ക്കും പൊതു തെളിവെടുപ്പില്‍ പങ്കെടുത്ത് ആക്ഷേപങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താം.
ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും മറ്റു ബന്ധപ്പെട്ട വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ. പി. എഫ്. സി ഭവനം, സി. വി. രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 വിലാസത്തില്‍ ജൂലൈ 22 വരെ സ്വീകരിക്കുമെന്നും ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു
Discussion about this post