തിരുവനന്തപുരം: കൂറുമാറിയതിന് ആലപ്പുഴ അരൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗങ്ങളായിരുന്ന ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്)യിലെ രണ്ട് പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യരാക്കി.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 2014 മാര്‍ച്ച് മൂന്നിന് നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ നിന്ന് ഇവര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് അതേ ഗ്രാമപഞ്ചായത്തിലെ മറ്റൊരംഗമായ വി.കെ.ഗൗരീശന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ വ്യത്യസ്ത ഹര്‍ജികളിലാണ് പൊതു തീരുമാനം. അരൂര്‍ ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡ് അംഗമായിരുന്ന നൈസി ലോറന്‍സ്, 14ാം വാര്‍ഡ് അംഗമായിരുന്ന അജിതാ രമേശന്‍ എന്നിവര്‍ക്കാണ് അയോഗ്യത. കൂറുമാറ്റ നിരോധന നിയമപ്രകാരം ആറു വര്‍ഷത്തേക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും ഇവരെ കമ്മീഷന്‍ വിലക്കി.
ഹര്‍ജിക്കാരനുവേണ്ടി അഡ്വക്കേറ്റ് സലിന്‍.എസ്.രാജന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹാജരായി.
Discussion about this post