തിരുവനന്തപുരം: പാറ്റൂരില്‍ പുറമ്പോക്ക് ഭൂമി കൈയേറിയുള്ള ഫ്‌ളാറ്റ് നിര്‍മാണം ചട്ടങ്ങള്‍ പാലിക്കാതെയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. പാറ്റൂരില്‍ 14.40 സെന്റ് പുറമ്പോക്ക് ഭൂമിയാണ് കെട്ടിട നിര്‍മ്മാണത്തിനായി കൈയേറിയത്. ഇക്കാര്യത്തില്‍ തിരുവന്തപുരം കോര്‍പറേഷനു വീഴ്ച പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പാറ്റൂരിലെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കോര്‍പറേഷനു സാധിച്ചില്ല. മാത്രവുമല്ല 21 വ്യവസ്ഥകള്‍ പാലിക്കാതെയാണ് കെട്ടിടനിര്‍മാണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരത്ത് അമ്പലമുക്കില്‍ ബാര്‍ വ്യവസായി ബിജുരമേശിന്‍റെ ഉടമസ്ഥതയിലുള്ള 12 നിലകളുള്ള ഹോട്ടലിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പന്ത്രണ്ട് നിലകള്‍ക്കുള്ള അനുമതിപത്രമില്ലാതെയാണ് പ്രസ്തുത കെട്ടിടം നിര്‍മ്മിച്ചത്. ഇതു തടയാനും കോര്‍പറേഷനു സാധിച്ചില്ലെന്നും സിഎജി കുറ്റപ്പെടുത്തുന്നു.
ഒമ്പതു നിലയുള്ള സെക്രട്ടറിയേറ്റ് അനക്‌സ് കെട്ടിടം നിര്‍മിച്ചപ്പോള്‍ കോര്‍പറേഷനെ അറിയിച്ചില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷ വ്യവസ്ഥകള്‍ പോലും ലംഘിച്ചാണ് കെട്ടിടനിര്‍മാണം നടത്തിയത്. വിഴിഞ്ഞത്തും വേളിയിലും തീരസംരക്ഷണ നിയമം ലംഘിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post