കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു. എസ്.ബി.ടി, എസ്.ബി.ഐ ലയനത്തിന്റെ ഭാഗമായി എസ്.ബി.ഐ നിര്‍ദേശപ്രകാരമാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് എച്ച്.ആര്‍ മാനേജര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
താല്‍ക്കാലിക ജീവനക്കാര്‍ ആരുംതന്നെ ബാങ്കുകളില്‍ ജോലിചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ഏതെങ്കിലും ശാഖയില്‍ താല്‍ക്കാലിക ജീവനക്കാര്‍ ഉണ്ടെങ്കില്‍ പിരിച്ചുവിടണമെന്നുമാണ് സര്‍ക്കുലര്‍. ഇതോടെ ആയിരത്തോളം വരുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും.
Discussion about this post