ന്യൂഡല്‍ഹി: കണ്ണൂരില്‍ സംഘര്‍ഷം തുടര്‍ന്നാല്‍ ബിജെപി നിശബ്ദരായി നോക്കിയിരിക്കില്ലെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച്. രാജ. പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രാജ ആരോപിച്ചു. അക്രമസംഭവങ്ങള്‍ തുടര്‍ന്നാല്‍ തങ്ങള്‍ മൗനമായിരിക്കില്ല. ബിജെപിയുടേത് പ്രതിരോധം മാത്രമാണ്. ആവശ്യമെങ്കില്‍ കേന്ദ്രം ഇടപെടാന്‍ നിര്‍ബന്ധിതരാകുമെന്നും ബിജെപി ദേശീയ സെക്രട്ടറി പറഞ്ഞു. ഐഎസ് വിഷയത്തില്‍ പിണറായി വിജയന് മുതലെടുപ്പ് നടത്തുന്നുവെന്നും രാജ ആരോപിച്ചു.
Discussion about this post