Monday, May 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴില്‍ ബന്ധം ശക്തിപ്പെടുത്തും: മന്ത്രി ടി. പി. രാമകൃഷ്ണന്‍

by Punnyabhumi Desk
Jul 12, 2016, 04:35 pm IST
in കേരളം

തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴില്‍ ബന്ധവും സംരംഭക സൗഹൃദ അന്തരീക്ഷവും ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാറും ട്രേഡ് യൂണിയനുകളും കൂട്ടുത്തരവാദിത്വത്തോടെ സമീപിച്ചാല്‍ ഇതിനു തടസ്സമായി നില്‍ക്കുന്ന തൊഴില്‍ മേഖലയിലെ തെറ്റായ പ്രവണതകളെ ഇല്ലാതാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍, ട്രേഡ് യൂണിയന്‍ നേതാക്കളുമായി തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കും. നിലവില്‍ 74 മേഖലകളിലാണ് മിനിമം വേതനം നടപ്പിലാക്കിയിട്ടുള്ളത്. അഞ്ചു മേഖലകളില്‍ക്കൂടി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ചെരുപ്പ് നിര്‍മ്മാണം, വിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണ പരിപാടി, ഫോട്ടോഗ്രാഫിവീഡിയോഗ്രാഫി, പേപ്പര്‍ ഇന്‍ഡസ്ട്രീസ്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നീ മേഖലകളാണ് ഇവ. മിനിമം വേതന നിയമത്തിന്റെ പട്ടികയില്‍ വരാത്ത തൊഴിലുകള്‍ക്ക്, പ്രത്യേക നിയമമുണ്ടാക്കി അടിസ്ഥാന കൂലി നിജപ്പെടുത്തും. ട്രേഡ് യൂണിയുകള്‍ക്ക് സഹായകമായ വിധത്തില്‍, വ്യവസായ ഭരണ സമിതി പുനസംഘടിപ്പിക്കും.

പുതിയ ട്രേഡ് യൂണിയന്‍ രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ ലഭിച്ചാല്‍ നാല്‍പ്പത് ദിവസത്തിനകം അത് സാധ്യമാക്കും. ഇതിനായി ഓണ്‍ ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാനത്തെ 13 ഇ. എസ്. ഐ ആശുപത്രികളിലെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ കൂലിയും തൊഴില്‍ സാഹചര്യവും മെച്ചപ്പെടുത്തുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തും. തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കാന്‍ നടപടി സ്വീകരിക്കും. നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തും. തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കും. തോട്ടം മേഖലയിലെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി ആവശ്യമായ ഇടപെടലുകള്‍ നടത്തും. നിലവിലുള്ള ലയങ്ങള്‍ പുനരുദ്ധരിക്കും. സ്വന്തമായി വീടില്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് അവ ലഭ്യമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ, സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തുമെന്നും ഇതിന് സഹായകരമാകുന്ന വിധത്തില്‍ ഇവര്‍ക്കുവേണ്ടി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി കഞ്ചിക്കോട് 768 വാസസ്ഥലങ്ങള്‍ ഒരുക്കുന്ന അപനാ ഘര്‍ പദ്ധതി അന്തിമ ഘട്ടത്തിലാണ്. ഇത് പെരുമ്പാവൂര്‍, ഫാറൂക്ക്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ കെ. ബിജു, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ ഡോ. ജി. എല്‍ മുരളീധരന്‍, എ. അലക്‌സാണ്ടര്‍, ട്രേഡ് യൂണിയന്‍ നേതാക്കളായ എളമരം കരീം, കെ. പി. രാജേന്ദ്രര്‍, ആര്‍ ചന്ദ്രശേഖരന്‍, കെ. കെ. വിജയകുമാര്‍, എ. എ. അസീസ്, എം. കെ. കണ്ണന്‍ , അഹമ്മദ്കുട്ടി ഉണ്ണികുളം, തിരുവച്ചിറ മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു

ShareTweetSend

Related News

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

Discussion about this post

പുതിയ വാർത്തകൾ

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies