തിരുവനന്തപുരം: നെഹ്‌റുട്രോഫി മത്സരത്തോടനുബന്ധിച്ചുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ ജൂലൈ 20ന് ആരംഭിക്കും. ജൂലൈ 27ന് വൈകുന്നേരം അഞ്ചിന് രജിസ്‌ട്രേഷന്‍ അവസാനിക്കും. വള്ളം ഉടമയുടെ സമ്മതപത്രം, ക്ലബിന്റെ ലെറ്റര്‍ഹെഡിലുള്ള അറിയിപ്പ്, സത്യവാങ്മൂലം, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ സഹിതം ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ പ്രവൃത്തി സമയങ്ങളിലാണ് വള്ളം രജിസ്‌ട്രേഷന്‍. ട്രാക്കും ഹീറ്റ്‌സും നറുക്കെടുപ്പ് ജൂലൈ 28ന് വൈകുന്നേരം മൂന്നിന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഓഗസ്റ്റ് 13 നാണ് 64ാമത് നെഹ്രുട്രോഫി വള്ളംകളി.
Discussion about this post