തിരുവനന്തപുരം: ജനറല്‍ നേഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളില്‍ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു.
നേഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും, സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരുവനന്തപുരം 1 വിലാസത്തില്‍ ജൂലൈ 18 വൈകുന്നേരം അഞ്ച് മണിയ്ക്ക് സമര്‍പ്പിക്കണം. ഫോണ്‍:0471 2330167
Discussion about this post