നീസ്: തെക്കന്‍ ഫ്രാന്‍സിലെ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ഭീകരന്‍ എണ്‍പതോളം പേരെ കൊലപ്പെടുത്തി. നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു. ട്രക്ക് ഡ്രൈവറെ പോലീസ് വെടിവച്ചു കൊന്നു. ഭീകരാക്രമണത്തിനു സമാനമാണ് സംഭവമാണ് നടന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് പറഞ്ഞു. ഫ്രാന്‍സില്‍ മൂന്നു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നീസില്‍ ബാസ്റ്റില്‍ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നുപ്രയോഗം കാണാനെത്തിയ ആളുകള്‍ക്ക് നേരെയാണ് അമിതവേഗത്തില്‍ എത്തിയ ട്രക്ക് ഇടിച്ചുകയറ്റിയത്. ജനക്കൂട്ടത്തിനിടയിലൂടെ ഏകദേശം ഒന്നര കിലോമീറ്ററോളം ട്രക്ക് സഞ്ചരിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതിനിടെ ട്രക്ക് ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ട്രക്കില്‍ നിന്നും സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്‌ടെടുത്തിട്ടുണ്ട്.
ആഘോഷപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആയിരത്തോളം ആളുകളില്‍ പലരും റോഡില്‍ ഇരിക്കുകയായിരുന്നതിനാല്‍ ട്രക്ക് വന്നപ്പോള്‍ ഓടി മാറാന്‍ സാധിച്ചിരുന്നില്ലെന്ന് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്ന ചിത്രങ്ങള്‍ ദൃക്‌സാക്ഷികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്നും വീടിനു പുറത്തിറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇസ്‌ലാമിക തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി ആക്രമണത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവര്‍ അടക്കമുള്ള ലോകനേതാക്കള്‍ നടുക്കം രേഖപ്പെടുത്തി.
Discussion about this post